കേന്ദ്രസർവകലാശാലകളിൽ ഇപ്പോൾ അവസരം
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ സിയുഇടി യുജി (CUET -UG 2023) യുടെ സ്‌കോറിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു . കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ മാത്രമാണ് ഇതുവരെ ബിരുദ കോഴ്‌സുള്ളത്. ഈ വർഷം മുതൽ ഇന്റഗ്രേറ്റഡ് ബിഎ ബിഎഡും ബിഎസ്‌സി ബിഎഡും നിലവിൽ വന്നു. cuet. samarth.ac.in ൽനിന്നും സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്‌ത് അതത് സ്ഥാപനങ്ങളുടെ അഡ്മിഷൻ പോർട്ടലിൽ നിശ്ചിതസമയത്ത് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സർവകലാശാലകളും സ്ഥാപനങ്ങളും ബിരുദ കോഴ്‌സുകളും സംബന്ധിച്ച വിവരങ്ങളും ഈ ലിങ്കിൽ ലഭിക്കും. രജിസ്‌ട്രേഷൻ നിർദേശങ്ങളും അവസാന തീയതിയും അതാത് സ്ഥാപനങ്ങളുടെ പ്രവേശന പോർട്ടലിൽ ലഭ്യമാണ്. ടെസ്റ്റ് സ്‌കോർ അടിസ്ഥാനത്തിലാണ് അതാത് സർവകലാശാലകൾ പ്രവേശനം നൽകുന്നത്. 11.16 ലക്ഷം വിദ്യാർഥികളാണ് 250 ഓളം കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ പരീക്ഷയെഴുതിയത്. വിവരങ്ങൾക്ക്: https://cuet.samarth.ac.in
കാസർകോട്ട് 24 വരെ പോണ്ടിച്ചേരിയിൽ 27 വരെ
കാസർകോട് കേന്ദ്ര സർവകലാശാലയിൽ 24 വരെയാണ് രജിസ്‌ട്രേഷൻ സമയം. നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി 25 വരെ നീട്ടിയിട്ടുണ്ട്. https://ncet.samarth.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രാത്രി 11.30 വരെ ഓൺലൈനായി അപേക്ഷിക്കാം.
തിരുവാരൂർ തമിഴ്‌നാട് കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി/യുജി കോഴ്‌സാണുള്ളത്. 23 വരെ ഓൺലൈനായി അപേക്ഷ നൽകാം. രജിസ്‌ട്രേഷൻ ഫീസില്ല. പ്രോഗാമുകളുടെ വിശദാംശം www.cutn.ac.in ലഭിക്കും. ഫോൺ: 9442488406. മെറിറ്റ് ലിസ്‌റ്റ് അഡ്‌മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും.
കർണാടക ഗുൽബർഗ കേന്ദ്ര സർവകലാശാലയിൽ ബിരുദ അപേക്ഷ 26ന് പകൽ 12 വരെ സ്വീകരിക്കും. ഫീസ് 500 രൂപ. cukcuet.samarth.edu.in ൽ രജിസ്‌റ്റർ ചെയ്യാം. ഇവിടെ ബിടെക് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ കോഴ്‌സുമുണ്ട്. ജെഇഇ റാങ്കുകാർക്കും അപേക്ഷിക്കാം.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി, യു ജി കോഴ്‌സാണുള്ളത്. 27ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഫീസ് 250 രൂപ. അഡിഷണൽ കോഴ്‌സിന് 100 രൂപ വീതം നൽകണം. വിവരങ്ങൾക്ക്: www.pondiuni.edu.in/admissions 2023–24. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ 16 ഇന്റഗ്രേറ്റഡ് പിജി/യുജി കോഴ്‌സുണ്ട്. 30 വരെ അപേക്ഷിക്കാം. ഫീസ് 600 രൂപ. വിവരങ്ങൾക്ക്: https://nationalservicesociety.org.in